മലപ്പുറത്ത് യുവതിയെയും മക്കളെയും കാണാതായതായി പരാതി
Sunday, September 15, 2024 6:30 PM IST
മലപ്പുറം: യുവതിയേയും രണ്ട് മക്കളെയും കാണാതായതായി പരാതി. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം.
കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) നെയും ഇവരുടെ രണ്ട് മക്കളെയുമാണ് കാണാതായത്. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് മുതൽ പൈങ്കണ്ണൂരിൽനിന്നാണ് ഇവരെ കാണാതായത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.