ആലപ്പുഴ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ രോഗി കൈയേറ്റംചെയ്തു
Sunday, September 15, 2024 8:51 PM IST
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ രോഗി ഡോക്ടറെ കൈയേറ്റംചെയ്തു. തകഴി സ്വദേശി ഷൈജു ഡോക്ടറെ കൈയേറ്റംചെയ്തതായാണ് പരാതി.
ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അഞ്ജലിക്കുനേരേയാണ് കൈയേറ്റമുണ്ടായത്. രോഗിയുടെ നെറ്റിയിൽ തുന്നൽ ഇടുന്നതിനിടെയായിരുന്നു ആക്രമണം.
ഇയാൾ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ചികിത്സയ്ക്കെത്തിയ രോഗി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടർ പറയുന്നു.