ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ
Sunday, September 15, 2024 10:58 PM IST
ഇൻഡോര്‍: മധ്യപ്രദേശിൽ അഞ്ച് മാസം ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സുഹൃത്തായ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ലാന്‍സ് നായിക്കായ യുവാവിനെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. ഗർഭിണിയായ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടായി.
കളിമുറി ദൃശ്യങ്ങളും നഗ്ന വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി ഹോട്ടലിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് യുവതി പറയുന്നു. പീഡനത്തിന് ഇരയായതിന് പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.