ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു
Monday, September 16, 2024 7:18 AM IST
കോഴിക്കോട്: ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്ക്. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി. അബ്ദുല്‍ സലീമിന്റെ മകന് റസല്‍ അബ്ദുള്ള (19) ആണ് മരിച്ചത്.
എരഞ്ഞിപ്പാലം ബൈപാസ് ബിവറേജിന് സമീപമാണ് സംഭവം. ബംഗുളൂരു ക്രിസ്തു ജയന്തി കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്. കൂടെയുണ്ടായിരുന്ന മലാപറമ്പ് സ്വദേശി ഹരിനാരായണനാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.