വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കൂ: സുരേഷ് ഗോപി
Monday, September 16, 2024 11:30 AM IST
കൊച്ചി: വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്ര സഹായം വൈകുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കൊച്ചിയില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.
എന്നാൽ എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന് നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. തനിക്ക് ഇത് തീരെ ഇഷ്ടമാകുന്നില്ലെന്നും പറഞ്ഞ ശേഷം അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു.