മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തൽ; യുവാക്കളെ നാട്ടുകാര്‍ പിടികൂടി
Monday, September 16, 2024 5:13 PM IST
തിരുവനന്തപുരം: മാരകായുധങ്ങളുമായി നടുറോഡിൽ ഭീഷണി മുഴക്കിയ യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കെമാറി. നെയ്യാറ്റിന്‍കര ധനുവച്ചപുരം കോളജിന് സമീപത്തായിരുന്നു സംഭവം.
വെട്ടുകത്തികളും വടിവാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി റോഡിലെത്തിയ യുവാക്കൾ ഭീഷണി മുഴക്കിയതോടെയാണ് നാട്ടുകാർ ഇവരെ പിടികൂടിയത്. തുടർന്ന് പാറശാല പോലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സുഹൃത്തായ മനു പറഞ്ഞിട്ടാണ് ആയുധങ്ങളുമായി എത്തിയതെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി. തുടർന്ന് മനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.