പി.വി.അൻവർ കുരയ്ക്കുകയെ ഉള്ളൂ കടിക്കില്ല: മുഹമ്മദ് ഷിയാസ്
Monday, September 16, 2024 7:20 PM IST
കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഗുണ്ടയാണെന്ന പി.വി.അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി മുഹമ്മദ് ഷിയാസ്. അൻവർ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും നാവിനു എല്ലില്ലാത്ത വ്യക്തിയാണെന്നും ഷിയാസ് പറഞ്ഞു.
അൻവർ ഉയർത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നേരത്തെ ഉയർത്തിയ ആരോപണങ്ങളിൽ നടപടി ഇല്ലാത്തത് വസ്തുത ഇല്ലാത്തതു കൊണ്ടാകാം. പി.വി.അൻവർ കുരയ്ക്കുകയെ ഉള്ളൂ കടിക്കില്ല. കുമാരപിള്ള സിൻഡ്രോം ആണ് അൻവറിന്.
സന്ദേശം എന്ന സിനിമയിലെ കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നത്. നാട്ടിലെ നല്ലവരായ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സിനിമയിലെ കുമാരപിള്ള സഖാവിന്റെ രീതിയാണ് അൻവര്‍ ഇപ്പോള്‍ തുടരുന്നത്.
അൻവറിന്റെ വിരട്ടൽ കോൺഗ്രസിനോട് വേണ്ടെന്നും മുഖ്യമന്ത്രിയോട് മതിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.