ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Monday, September 16, 2024 11:39 PM IST
കൊച്ചി: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നേര്യമംഗലം റാണിക്കല്ലിലുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശികളായ അഫ്സൽ (22) അൻഷാദ് (18) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും കോതമംഗലത്തെയും പിന്നീട് ആലുവയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോസും സ്ഥലത്തെത്തി.