കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്
Tuesday, September 17, 2024 12:37 PM IST
കോട്ടയം: മനോരമ ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വടവാതൂര്‍ സ്വദേശി ജോയിക്ക് ആണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടം. സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അടിയില്‍ കുടുങ്ങിയ ജോയിയുമായി കുറച്ച് ദൂരം മൂന്നോട്ട് നീങ്ങിയ ശേഷമാണ് ബസ് നിർത്തിയത്.