തിരുനെല്‍വേലിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു
Tuesday, September 17, 2024 1:24 PM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. കണ്ണന്(40) ഭാര്യാ മാതാവ് ആണ്ടാള്‍(66), കണ്ണന്റെ മകളായ മാരീശ്വരി(14) സമീറ(ഏഴ്) എന്നിവരാണ് മരിച്ചത്.
തിരുനെല്‍വേലി തച്ചനല്ലൂരിലെ പാലത്തില്‍വച്ചാണ് അപകടം. ബൈക്ക് എതിര്‍ദിശയില്‍നിന്ന് വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.