ലൈംഗികാതിക്രമക്കേസ്; സംവിധായകന് വി.കെ.പ്രകാശിന്റെ മൊഴിയെടുത്തു
Tuesday, September 17, 2024 2:55 PM IST
കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് വി.കെ.പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് മൊഴി രേഖപ്പെടുത്തിയത്.
ബുധന്‍, വ്യാഴം ദിവസങ്ങളിലും മൊഴിയെടുപ്പ് തുടരും. ഇതിന് ശേഷമാകും പള്ളിത്തോട്ടം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറുക.
2022ല്‍ കൊല്ലത്തെ ഒരു ഹോട്ടലില്‍വച്ച് സിനിമയുടെ കഥ പറയാന്‍ സമീപിച്ചപ്പോള്‍ വി.കെ.പ്രകാശ് ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ തിരക്കഥാകൃത്തിന്റെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ വി.കെ.പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. സത്യം തെളിയുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വി.കെ.പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.