യുവതിക്കു നേരെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റിൽ
Tuesday, September 17, 2024 10:11 PM IST
കൊച്ചി: യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടവൂര്‍ ചാത്തമറ്റം സ്വദേശി റെജി(47)നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രി പതിനൊന്നിനായിരുന്നു സംഭവം. വിവാഹാലോചന നിരസിച്ചതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്.
ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ജനലിലൂടെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്തും, ശരീരത്തിലും പൊള്ളൽ ഏറ്റിരുന്നു.