യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം
Wednesday, September 18, 2024 2:40 AM IST
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ലീവര്‍പൂള്‍ എഫ്സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് ഇറ്റാലിയന്‍ ടീമായ എസി മിലാനെ തകര്‍ത്തു.
മിലാനിലെ സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എസി മിലാനാണ് ആദ്യം മുന്നിലെത്തിയത്. മൂന്നാം മിനിറ്റില്‍ തന്നെ എസി മിലാന് താരം ക്രിസ്റ്റിയന്‍ പുലിസിച്ച് ഗോള്‍ നേടി. എന്നാല്‍ 23-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒപ്പമെത്തി. ഇബ്രാഹിമാ കൊണാറ്റെയാണ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചത്.
വിര്‍ജില്‍ വാര്ഡെക് 41-ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില്‍ ഡൊമിനിക് സോബോസ്ലായ് കൂടി ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ മൂന്നേ ഒന്നിന് മുന്നിലെത്തി. ഒടുവില്‍ ഇതേ സ്കോറിന് ലിവര്‍പൂള്‍ മത്സരവും സ്വന്തമാക്കി.