പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഞാന്‍ പറയില്ല: ഇ.പി.ജയരാജന്
Wednesday, September 18, 2024 1:00 PM IST
തിരുവനന്തപുരം: പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ താന്‍ പറയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്. ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.പി.
എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് സംസാരിക്കാമെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്. അവസരം വരുന്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുമെന്നും ഇ.പി പറഞ്ഞു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. ഇക്കാര്യം ഇ.പി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപിക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.