രാജസ്ഥാനിൽ വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
Wednesday, September 18, 2024 7:05 PM IST
ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. പന്ത്രണ്ടം ക്ലാസ് വിദ്യാർഥിയായ ജിത്യ ഖണ്ഡേൽവാൾ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാജീവ് ഗാന്ധി നഗറിലെ ട്രിപ്പോളിസ് ബിൽഡിംഗിലെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് ജിത്യ ജീവനൊടുക്കിയത്. സമീപമുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
വിദ്യാർഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.