തൃശൂരില്‍ കണ്ടെയ്നര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
Thursday, September 19, 2024 10:24 AM IST
തൃശൂര്‍: തൃപ്രയാര്‍ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി ആശീര്‍വാദ് (18), മാലാഖ വളവ് സ്വദേശി ഹാഷിം (18) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തൃപ്രയാര്‍ വി.ബി മാളിനടുത്തായിരുന്നു അപകടം നടന്നത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്.