ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു
Thursday, September 19, 2024 4:52 PM IST
ബംഗളൂരു: തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്. ബംഗളൂരു മത്തിക്കരയിലെ എം.എസ്. രാമയ്യ മെഡിക്കൽ കോളജിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിയിലെ ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സുജയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സുജയെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഈ വിവരം മറച്ചുവയ്ക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ പറയുന്നു.