11 കെവി ഫീഡര്‍ ഓഫ് ആക്കി; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Wednesday, September 25, 2024 1:28 AM IST
കോട്ടയം: കോട്ടയം തലയാഴത്തെ 11 കെവി ഫീഡര്‍ ഓഫ് ചെയ്ത സംഭവത്തിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി.വി. അഭിലാഷ്, പി.സി. സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ പി. സുരേഷ് കുമാര്‍ എന്നിവരെയാണ് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്.
മദ്യപിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയ ഉദ്യോഗസ്ഥനെ ബാർ ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്.