ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്നു; 10 മീറ്റര്‍ വലിച്ചിഴച്ചു
Sunday, September 29, 2024 11:13 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്നു. നഗ്ലോയിയില്‍ ആണ് സംഭവം. നഗ്ലോയി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്.
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡ്രൈവര്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് പത്ത് മീറ്ററോളം ദൂരം പോലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. അനധികൃത മദ്യ വില്പന നടത്തുന്നയാൾ വാഗൺ ആര് കാറില്‍ കടന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു സന്ദീപ് അടക്കമുള്ള ഉദ്യോഗസ്ഥര്‍.
ഇതിനിടെ കാര്‍ അവിടേയ്ക്ക് എത്തി. വാഹനം നിര്‍ത്താന്‍ സന്ദീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം പത്ത് മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. കാര്‍ പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.