ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി
Saturday, October 5, 2024 9:17 AM IST
കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാനയുള്ള സ്ഥലം തിരിച്ചറിഞ്ഞു. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി.
വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമസ്ഥരും നാട്ടുകാരും ആനപ്രേമികളും സംഘത്തിലുണ്ടായിരുന്നു.
തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകൾ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. ഷൂട്ടിംഗിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. പിന്നീട് കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.