ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ; സിപിഎമ്മിലെ പ്രായപരിധിക്കെതിരെ ജി.സുധാകരന്
Saturday, October 5, 2024 5:15 PM IST
കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ സിപിഎമ്മിന് പ്രയോജനകരമാണോയെന്നും ജി.സുധാകരൻ ചോദിച്ചു. പിണറായിക്ക് 75 കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ.
പറ്റിയ നേതാക്കളെ പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും. ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താത്പര്യങ്ങളാണ് നോക്കേണ്ടത്.
രാഷ്ട്രീയപാര്‍ട്ടികളില്‍ 75 വയസ് വിരമിക്കല്‍ വെച്ചിരുക്കുന്നു. അപ്പോള്‍ വിരമിച്ച എല്ലാവരും ഇതുപോലുള്ള പാര്‍ട്ടി സമ്മേളനം കേള്‍ക്കണോ എന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇത് സിപിഐയിലും കോണ്‍ഗ്രസിലും വരാന്‍ പോകുകയാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ അതാവശ്യമാണ്. അതിന് കാരണങ്ങളുണ്ട്. പക്ഷേ രാഷ്ട്രീയത്തിലങ്ങനെ റിട്ടര്‍മെന്റ് ഉണ്ടെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പാര്‍ട്ടി പരിപാടി, പാര്‍ട്ടി ഭരണഘടന അതിലൊന്നും പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ ഇത് കൊണ്ടുവന്നു.
ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ ഇഎംഎസിന്റെയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതി. അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെ എന്നും സുധാകരന് പറഞ്ഞു.