ട്രാൻസ്ഫോർമറിൽ കുടുങ്ങി യുവാവ് ഷോക്കേറ്റ് മരിച്ചു
Tuesday, October 8, 2024 12:35 PM IST
പെരുമ്പാവൂർ: എംസി റോഡിൽ മലമുറിയിലുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിൽ കുടുങ്ങി ദുരൂഹ സാഹചര്യത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ട്രാൻസ്ഫോർമറിന്റെ വേലി കെട്ടിൽ കുടുങ്ങിയ യുവാവിനെ ലൈൻ ഓഫ് ചെയ്തതിനു ശേഷം ഫയർഫോഴ്സ് സംഘം പുറത്തെടുത്തു.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.