മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിലേക്ക്; വൈകുന്നേരം നാലിന് അംഗത്വമെടുക്കും
Wednesday, October 9, 2024 3:25 PM IST
തിരുവനന്തപുരം: മുൻ ഡിജിപിയും കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ബിജെപിയിലേക്ക്. വൈകുന്നേരം നാലിന് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകും.
ഏറെക്കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്നാണ് ആർ. ശ്രീലേഖ പ്രതികരിച്ചത്.