ചൊക്രമുടി കൈയേറ്റം; തഹസില്‍ദാരെ ഉൾപ്പെടെ സസ്പെൻഡ് ചെയ്യും
Thursday, October 10, 2024 11:17 AM IST
ഇടുക്കി: ചൊക്രമുടി കൈയേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് ശിപാര്‍ശ. ദേവികുളം തഹസില്‍ദാര്‍, ബൈസണ്‍വാലി മുന്‍ വില്ലേജ് ഓഫിസര്‍, ഉടുമ്പന്‍ചോല മുന്‍ താലൂക്ക് സര്‍വേയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും.
റവന്യൂഭൂമിയിലാണ് കൈയേറ്റം നടന്നതെന്നായിരുന്നു ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇവർക്കെതിരേ നടപടിക്ക് ശിപാർശ നൽകിയത്. പട്ടയം റദ്ദാക്കാനും നടപടി ആരംഭിച്ചു.
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയിൽ 25 ഏക്കറോളം സ്ഥലം കൈയേറിയാണ് അനധികൃത നിർമാണത്തിന് തുടക്കമിട്ടത്. അടിമാലി സ്വദേശി സിബി ജോസഫാണ് കൈയേറ്റം നടത്തിയത്. ഇയാള്‍ ഹാജരാക്കിയ പട്ടയം വ്യാജമാണോയെന്നും പരിശോധിക്കും. വ്യാജപട്ടയമാണെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസെടുക്കും.