എഡിജിപിക്കെതിരെ നടപടി വൈകിയത് വീണാ വിജയനെ സംരക്ഷിക്കാൻ : പി.വി.അന്‍വര്‍
Sunday, October 13, 2024 9:15 PM IST
തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമാണെന്ന് പി.വി.അന്‍വര്‍ എംഎൽഎ. മകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തൊടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങളിലൊക്കെ ഇടനിലക്കാരൻ അജിത് കുമാറാണ്. അജിത് കുമാറിനെ തൊട്ടുകഴിഞ്ഞാൽ എല്ലാ കൊട്ടാരങ്ങളും തകർന്നു വീഴും. എന്തുവിലകൊടുത്തും അജിത് കുമാറിന്റെ തൊലിപ്പുറത്ത് ഒരു പോറൽ പോലും ഏൽക്കാതെ നോക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശ്രമിക്കുമെന്നും അൻവർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്.
അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്.