ബ്രി​സ്‌​ബേ​ന്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ബ്രി​സ്ബേ​നി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ന്ദ​ർ​ശ​ക​ർ 34.2 ഓ​വ​റി​ൽ 100 റ​ൺ​സി​നു പു​റ​ത്താ​യി.

23 റ​ണ്‍​സ് നേ​ടി​യ ജ​മീ​മ റോ​ഡ്രി​ഗ​സാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ഹ​ർ​ലീ​ൻ ഡി​യോ​ൾ (19), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (17), റി​ച്ച ഘോ​ഷ് (14) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല. പ്രി​യ പൂ​നി​യ (മൂ​ന്ന്), സ്മൃ​തി മ​ന്ഥാ​ന (എ​ട്ട്), ദീ​പ്തി ശ​ർ​മ (ഒ​ന്ന്), സൈ​മ താ​ക്ക​ർ (നാ​ല്), തീ​ത്താ​സ് സ​ന്ധു (ര​ണ്ട്), പ്രി​യ മി​ശ്ര (പൂ​ജ്യം) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

ഓ​സീ​സി​നു വേ​ണ്ടി 19 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മേ​ഗ​ൻ ഷ​ട്ടാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.