സഹയാത്രികയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്കെതിരെ കേസ്
Thursday, December 5, 2024 4:46 PM IST
കൊച്ചി: ട്രെയിനിൽ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെ റെയിൽവേ പോലീസാണ് കേസെടുത്തത്.
സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പോലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിഐയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.