പാ​ല​ക്കാ​ട്: വൈ​ദ്യു​ത​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വൈ​ദ്യു​ത മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ ചി​റ്റൂ​രി​ലെ ഓ​ഫീ​സി​ന് മു​ന്നി​ൽ പെ​ട്രോ​ൾ മാ​ക്സും റാ​ന്ത​ൽ വി​ള​ക്കു​മാ​യെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

ഏ​ക​ദേ​ശം നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.