250 കിലോ ഹെറോയിനുമായി രണ്ടു പേർ പിടിയിൽ
Sunday, December 8, 2024 5:25 AM IST
ന്യൂഡൽഹി: 250 കിലോ ഹെറോയിനുമായി രണ്ടു പേർ ഡൽഹിയിൽ പിടിയിൽ. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ രോഹിത് (38), അക്ഷയ് (38) എന്നിവരാണ് അറസ്റ്റിലായത്.
250 കിലോ ഹെറോയിനും, 2.65 ഗ്രാം കഞ്ചാവും 15,33,860 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തെന്ന് ഡിസിപി ഹർഷ വർധൻ അറിയിച്ചു. ഹെറോയിൻ മറ്റൊരാൾക്ക് കൈമാറാനാണ് തങ്ങൾ എത്തിയതെന്ന് അറസ്റ്റിലായവർ മൊഴി നൽകി.
പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്നും ഹെറോയിനും കഞ്ചാവും ഇവർക്ക് എവിടെ നിന്നും ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.