ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവ്
Monday, December 9, 2024 10:11 AM IST
പന്പ: ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഞായറാഴ്ച 63,733 പേരാണ് ദർശനം നടത്തിയത്. ശരാശരി 80,000 പേർ എത്തേണ്ടടുത്താണ് അവധി ദിനം ആയിട്ടും ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായത്.
അതേസമയം സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചിട്ടും എല്ലാവർക്കും സുഖദർശനം സാധ്യമാവുന്നുണ്ട്.