വെടിയേറ്റ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു
Wednesday, April 23, 2025 1:04 AM IST
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിന് കീഴടങ്ങി. ഡൽഹിലെ ഖുഷാൽനഗറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ 18കാരനാണ് മരിച്ചത്.
ശിവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുഷാൽനഗറിൽ പ്രവർത്തിക്കുന്ന ഗ്യാൻദീപ് പബ്ലിക് സ്കൂളിൽ വച്ചാണ് വെടിവയ്പ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഹേമന്ത്സിംഗ് എന്ന വിദ്യാർഥിയാണ് മരിച്ചത്.
സംഭവസ്ഥലത്ത് നിന്ന് എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും വിദ്യാർഥിയെ വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ സ്കൂൾ മാനേജർ രവി സിംഗ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി പറഞ്ഞു.