ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായി; പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര
Wednesday, April 23, 2025 5:02 PM IST
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായിട്ടുണ്ട്. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിന്റെ കാരണം മറ്റൊന്നല്ല. പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വദ്ര പറഞ്ഞു.
ഹിന്ദുത്വത്തെ കുറിച്ച് മാത്രം സർക്കാർ സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്നും റോബർട്ട് വദ്ര പറഞ്ഞു. അതേസമയം ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.