ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
Tuesday, April 29, 2025 9:00 AM IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ബസിന്റെ താഴെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.
ആളുകള്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ബസിലേക്ക് തീപടരുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.