കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
Thursday, May 1, 2025 1:20 AM IST
എറണാകുളം: കൊച്ചിയിൽ ലഹരി മാഫിയാ സംഘം രണ്ടു പേരെ തട്ടിക്കൊണ്ടുപോയതായി പരാതി. സൗരവ്, ആദിൽ എന്നിവരെയാണ് കാണാതായത്.
കളമശേരിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. ഇവരെ ലഹരി സംഘം വാഹനത്തിൽ കയറ്റികൊണ്ടുപോയതായാണ് വിവരം.
ലഹരി ഉപയോഗത്തിന്റെ വിവരം എക്സൈസിന് ചോർത്തിക്കൊടുത്ത വൈരാഗ്യത്താലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.