ഇസ്രയേലിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
Thursday, May 1, 2025 1:10 PM IST
ജറുസലേം: ഇസ്രയേലിൽ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേൽ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
160 ലേറെ അഗ്നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 17 അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്നാണ് വിവരം. നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്കി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.