വിഴിഞ്ഞം കമ്മീഷനിംഗ്; വേദിയിൽ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം
Friday, May 2, 2025 10:50 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇരിപ്പിടം. സതീശനെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് സംബന്ധിച്ച പരാതികൾക്കിടയിലാണ് അദ്ദേഹത്തിനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്റെ പേര് ഒമ്പതാമതായി ഉണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ രാവിലെ അറിയിച്ചിരുന്നു. എന്നാൽ സതീശൻ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. എം.വിന്‍സെന്റ് എംഎല്‍എയ്ക്കും ശശി തരൂര്‍ എംപിക്കും ഇരിപ്പിടമൊരുക്കിയത് കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയിൽ ഇരുപ്പിടമുണ്ട്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ മാത്രമാണ് സംസാരിക്കുക. പ്രധാനമന്ത്രി 45 മിനിറ്റും മുഖ്യമന്ത്രി അഞ്ച് മിനിറ്റും വി.എൻ. വാസവൻ മൂന്ന് മിനിറ്റുമാണ് സംസാരിക്കുക.