കൊ​ളം​മ്പോ: ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കൊ​ളം​മ്പോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 236 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 21 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ​യു​ടെ​യും ക​വി​ഷ ദി​ൽ​ഹ​രി​യു​ടെ ഹ​സി​നി പെ​രേ​ര​യു​ടെ​യും മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. ഹ​ർ​ഷി​ത​യും ക​വി​ഷ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

77 റ​ൺ​സെ​ടു​ത്ത ഹ​ർ​ഷി​ത​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്സ്കോ​റ​ർ. ക​വി​ഷ 61 റ​ൺ​സും 42 റ​ൺ​സും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി നോ​ൺ​കു​ലു​ലേ​കോ മ്ലാ​ബ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മ​സ​ബാ​ട്ട ക്ലാ​സും ന​ദൈ​ൻ ഡി ​ക്ല​ർ​കും സൂ​നെ ലൂ​സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.