മെഡിക്കല്‍ കോളജിലെ അപകടം; ഉന്നതല അന്വേഷണം വേണമെന്ന് ടി.സിദ്ദിഖ്
Saturday, May 3, 2025 10:11 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനെന്ന് ടി.സിദ്ദിഖ് എംഎല്‍എ. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വയനാട് സ്വദേശിനി നസീറ അപകടനില തരണം ചെയ്ത് വന്നതാണ്. ആശുപത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് അവര്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യങ്ങൾ അന്വേഷിക്കണം.
സംഭവത്തില്‍ മെഡിക്കല്‍ കോളജിന്റെ വീഴ്ച അടക്കം അന്വേഷണിക്കണം. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.