തൃ​ശൂ​ര്‍: പൂ​ര​ത്തി​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ങ്കു​ന്ന​ത്ത് ട്രെ​യി​നു​ക​ള്‍​ക്ക് താ​ത്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.

16305/16306 എ​റ​ണാ​കു​ളം - ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, 16307/16308 ക​ണ്ണൂ​ര്‍ - ആ​ല​പ്പു​ഴ എ​ക്‌​സി​ക്യൂ​ട്ടീ​വ്, 16301/16302 തി​രു​വ​ന​ന്ത​പു​രം - ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, 16791/16792 തൂ​ത്തു​ക്കു​ടി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ന്നീ എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്കാ​ണ് പൂ​ങ്കു​ന്ന​ത്ത് താ​ത്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്.

താ​ത്കാ​ലി​ക സ്റ്റോ​പ്പു​ക​ള്‍​ക്ക് പു​റ​മെ അ​ധി​ക സൗ​ക​ര്യ​ങ്ങ​ളും റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തൃ​ശൂ​ര്‍, പൂ​ങ്കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ധി​ക ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളും സ​ജ്ജ​മാ​ക്കും. സ്റ്റേ​ഷ​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​കാ​ശ സം​വി​ധാ​നം, കു​ടി​വെ​ള്ളം എ​ന്നി​വ​യും ഒ​രു​ക്കും.

യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി കൂ​ടു​ത​ല്‍ പോ​ലീ​സ്, റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.