എൻസിപി പവാർ വിഭാഗത്തിനു തിരിച്ചടി
Sunday, May 4, 2025 3:25 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ശരദ് പവാറിനു കനത്ത തിരിച്ചടി നൽകി രണ്ട് മുൻ മന്ത്രിമാരും മൂന്ന് മുൻ എംഎൽഎമാരും അജിത് പവാർ വിഭാഗത്തിനൊപ്പം ചേർന്നു. ഇതോടൊപ്പം ജൽഗാവ്, ധൂലെ ജില്ലകളിലെ ഭാരവാഹികളുമുണ്ട്.
മുൻമന്ത്രിമാരായ സതീഷ് പാട്ടീൽ, ഗുലാബ്റാവു ദേവ്കർ, മുൻ എംഎൽഎമാരായ കൈലാസ് പാട്ടീൽ, ദിലീപ്റാവു സോനാവാൻ, പ്രഫ. ശരദ് പാട്ടീൽ, തിലോത്തമത്തായി പാട്ടീൽ എന്നിവരാണ് ബിജെപിക്കൊപ്പം സംസ്ഥാനത്തെ ഭരണകക്ഷിയായ അജിത് പവാർ വിഭാഗം എൻസിപിയുടെ ഭാഗമായത്.