കൊടുവള്ളിയിൽ കാറിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ പിടികൂടി
Sunday, May 4, 2025 4:29 AM IST
കോഴിക്കോട്: കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടിയോളം രൂപ കാറിൽ നിന്നും പിടികൂടി. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ വച്ചാണ് കാർ പിടികൂടിയത്. കാറിന്റെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി.