നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവം; ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽനിന്നെന്ന് വിദ്യാർഥി
Sunday, May 4, 2025 7:49 PM IST
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നെയ്യാറ്റിൻകര അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന് വിദ്യാർഥി മൊഴിനൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ അക്ഷയ സെന്റർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട തൈക്കാവിലെ പരീക്ഷാ സെന്ററിലാണ് സംഭവം. സംശയം തോന്നിയ ഇൻവിജിലേറ്ററാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയെ പോലീസ് ചോദ്യംചെയ്തു.