ക​ലാ​ബു​ർ​ഗി: ക​ർ​ണാ​ട​ക​യി​ലെ കലാബുർഗിയിൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ ബ്രാ​ഹ്മ​ണ വി​ദ്യാ​ർ​ഥി​യു​ടെ പൂ​ണൂ​ൽ അ​ഴി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ‌ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

വി​ദ്യാ​ർ​ഥി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​യി എ​ൻ​ടി​എ​ നി​യോ​ഗി​ച്ച​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സംഭവത്തെ തുടർന്ന് ക​ലാ​ബു​ർ​ഗി​യി​ൽ ബ്രാ​ഹ്മ​ണ​സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 16നു ​ന​ട​ന്ന എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു