നുഴഞ്ഞു കയറാൻശ്രമിച്ച പാക് പൗരന് പിടിയിൽ; യുവാവിനെ കസ്റ്റഡിയിലെടുത്തത് നിയന്ത്രണരേഖയില്‍ നിന്ന്
Tuesday, May 6, 2025 5:19 PM IST
ശ്രീനഗർ: പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്നും പാക്കിസ്ഥാൻ പൗരനെ സൈന്യം പിടികൂടി. ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുകയായിരുന്നുവെന്നും ചോദ്യംചെയ്ത് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഞ്ചാബിലെ ഗുര്ദാസ്പുരില് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മേയ് മൂന്നാം തീയതി രാത്രി പട്രോളിംഗിനു പോയ ബിഎസ്എഫ് ജവാന്മാരാണ് ഇയാളെ പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ തടഞ്ഞ് ചോദ്യം ചെയ്തപ്പോൾ ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളാണെന്ന് മനസിലായത്. ഇയാളെ കൂടൂതല്‍ ചോദ്യം ചെയ്യലിനായി പഞ്ചാബ് പോലീസിന് കൈമാറിയിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ അതിര്‍ത്തിയില്‍ നിന്നും പാക് പൗരനെ പിടികൂടിയ സംഭവത്തെ ഗൗരവതരമായാണ് കാണുന്നതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.