മഴ കളിക്കുന്നു; ഗുജറാത്ത് മുംബൈ മത്സരം നിർത്തിവച്ചു
Wednesday, May 7, 2025 12:09 AM IST
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ രസം കൊല്ലിയായി മഴ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.
156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 132ന് ആറ് എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. അഞ്ചു റൺസുമായി രാഹുല്‍ തെവാട്ടിയായും ജെറാള്‍ഡ് കോട്സീയുമാണ് ക്രീസിൽ.