ടെസ്റ്റിൽ രോഹിത് യുഗം അവസാനിച്ചു; വിരമിക്കുന്നുവെന്ന് താരം
Wednesday, May 7, 2025 8:33 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റ് നിന്ന് വിരമിച്ചു. വിരമിക്കുന്ന വിവരം രോഹിത് തന്നെയാണ് അറിയിച്ചത്.
ടി20 യിൽ നിന്ന് നേരത്തെ വിരമിച്ച താരം ഏകദിനത്തിൽ തുടരുമെന്നും അറിയിച്ചു. ടെസ്റ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചതിൽ അഭിമാനമെന്നും രോഹിത് പറഞ്ഞു. 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് 4301 റൺസ് എടുത്തിട്ടുണ്ട്. 12 സെഞ്ചുറികളും എടുത്തു.