സുരക്ഷാ മുൻകരുതൽ; കാഷ്മീരിലെ വിമാനത്താവളവും സ്കൂളുകളും ഇന്നും അടച്ചിടും
Thursday, May 8, 2025 6:19 AM IST
ശ്രീനഗർ: ഓപ്പറേഷന് സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ കണക്കിലെടുത്ത് ശ്രീനഗര്‍ വിമാനത്താവളം ഇന്ന് അടച്ചിടും.
കാഷ്മീരിലെ വിദ്യാഭ്യസ സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. ബുധനാഴ്ചയും മേഖലയിലെ വിമാനത്താവളവും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രതാനിർദേശമാണുള്ളത്.
പാക് പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെ 18 വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. 200ലധികം വിമാനങ്ങൾ റദ്ദാക്കി. ജമ്മുകാഷ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നത്.