നിയന്ത്രണരേഖയിൽ തുടർച്ചയായി ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാൻ
Thursday, May 8, 2025 7:26 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാൻ. കർണാ മേഖലയിലെ ഗ്രാമങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം അർദ്ധരാത്രിക്ക് ശേഷം ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രകോപനമില്ലാതെ നടന്ന ആക്രമണത്തിനെതിരെ ഇന്ത്യൻ സായുധ സേന തിരിച്ചടിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതിനാൽ ബുധനാഴ്ച കർണ്ണയിലെ ഭൂരിഭാഗം സാധാരണക്കാരും സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറിയിരുന്നു.