സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം: സണ്ണി ജോസഫ്
Thursday, May 8, 2025 7:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ്. പുതിയ ടീം പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്നും സണ്ണി ജോസഫ് പറഞ്ഞു. അതിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ ഒരാളുടെയും നോമിനി അല്ല. മതേതര കോൺഗ്രസിന്റെ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ സുധാകരൻ പിന്തുണ നൽകിയിരുന്നു.'- സണ്ണി ജോസഫ് പറഞ്ഞു.