സംഘർഷ സാഹചര്യം; സർക്കാരിന്റെ വാർഷികാഘോഷം ഒഴിവാക്കി
Friday, May 9, 2025 10:07 PM IST
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇനിയുള്ള ആറു ജില്ലകളിലെ വാർഷികാഘോഷ പരിപാടികളാണ് ഒഴിവാക്കുക.
എന്നാൽ വിവിധ ജില്ലകളിൽ നടന്നു വരുന്ന എക്സിബിഷനുകൾ തുടരും. കലാപരിപാടികൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വന്ന പ്രഭാതയോഗങ്ങളും ഒഴിവാക്കി. സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം എല്ലാവരും അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.